---
title: "കേരള വ്യാപാര വ്യവസായി ഏകോപന സമിതി എലത്തൂർ "
english_title: "Kerala Trade and Industry Coordinating Committee at Elathur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75817/Kerala Trade and Industry Coordinating Committee at Elathur"
published_at: "2022-10-21T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352d9a0ad17d_.jpg"
keywords: []
---

# കേരള വ്യാപാര വ്യവസായി ഏകോപന സമിതി എലത്തൂർ 

> **Lead Summary:** കക്കൂർ:കേരള വ്യാപാര വ്യവസായി ഏകോപന സമിതി എലത്തൂർ നിയോജക മണ്ഡലം കൺവെൻഷനും 2022-2024 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും 20/10/2022 കക്കൂർ വ്യാപാര ഭവനിൽ നടന്നു.മണ്ഡലം സെക്രട്ടറി ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ്‌ ജയപ്രകാശൻ അധ്യക്ഷം വഹിച്ചു.

## Article Content

കക്കൂർ:കേരള വ്യാപാര വ്യവസായി ഏകോപന സമിതി എലത്തൂർ നിയോജക മണ്ഡലം കൺവെൻഷനും 2022-2024 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും 20/10/2022 കക്കൂർ വ്യാപാര ഭവനിൽ നടന്നു.മണ്ഡലം സെക്രട്ടറി ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ്‌ ജയപ്രകാശൻ അധ്യക്ഷം വഹിച്ചു.

അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ വ്യാപാരസ്ഥാപനങ്ങൾ ഒഴിയില്ലായെന്ന് ഭാരവാഹികള്‍ യോഗത്തില്‍ വ്യക്തമാക്കി.യോഗം ജില്ലാ പ്രസിഡന്റ്‌&nbsp; അഷറഫ് മൂത്തേടം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ റിപ്പോർട്ട് വൈസ് പ്രസിഡന്റ്‌&nbsp; പ്രബോദ് കുമാർ അവതരിപ്പിച്ചു.വരവ് ചിലവ് കണക്ക് സെക്രട്ടറി സി.ശിവരാമൻ അവതരിപ്പിച്ചു.

പ്രസിഡന്റ്‌&nbsp; ഭാസ്കരൻ പറമ്പത്ത്, ജനറൽ സെക്രട്ടറി ജയപ്രകാശൻ കക്കൂർ, ട്രെഷറർ മുസ്തഫ എലത്തൂർ എന്നിങ്ങനെ പുതിയ ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ സെക്രട്ടറി ജിജി കെ തോമസ്, ട്രെഷറർ സുനിൽ കുമാർ, എവിഎം. കബീർ, ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിം ഹാജി, മനാഫ് കാപ്പാട്, സലിം രാമനാട്ടുകര, കൂടാതെ സി.പ്രബോദ് കുമാർ, ശിവരാമൻ നന്മണ്ട, എം കെ.ഗംഗധരൻ, ബാലകൃഷ്ണൻ പുതിയ നിരത്ത്, ബഷീർ പറമ്പിൽ ബസാർ, രൂപേഷ് കക്കോടി, ഗഫൂർ എലത്തൂർ, ബഷീർ പുറക്കാട്ടേരി, ആശ ബാലൻ നന്മണ്ട, ഷമീറ കക്കൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75817/Kerala Trade and Industry Coordinating Committee at Elathur)